Monday, 21 November 2016

ഇരുപത് ലക്ഷം വര്‍ഷം മുമ്പ് വ്യത്യസ്ത നരവംശങ്ങള്‍

ഇരുപത് ലക്ഷം വര്‍ഷംമുമ്പ് വ്യത്യസ്ത നരവംശങ്ങള്‍ 

ഭൂമുഖത്തുണ്ടായിരുന്നുവെന്ന ധാരണ തിരുത്താന്‍ പോന്ന പുതിയൊരു കണ്ടുപിടുത്തം ഗവേഷകര്‍ നടത്തി. വ്യത്യസ്ത പ്രാചീന നരവംശങ്ങളെന്ന് കരുതുന്ന ഹോമോഹാബിലസ്, ഹോമോ ഇറക്ടസ് തുടങ്ങിയവയെല്ലാം ഒരേ വംശത്തിന്റെ ഭാഗമായിരുന്നെന്ന് പുതിയ പഠനം പറയുന്നു. ജോര്‍ജിയയില്‍ നിന്ന് കണ്ടെടുത്ത, 18 ലക്ഷം വര്‍ഷം പഴക്കമുള്ള തലയോട്ടിയെക്കുറിച്ച് എട്ടുവര്‍ഷം പഠനം നടത്തിയ ഗവേഷകരാണ് നരവംശത്തിന്റെ പരിണാമചരിത്രം തിരുത്തിയെഴുതാന്‍ പോന്ന നിഗമനത്തിലെത്തിയത്.
സ്‌കള്‍ 5 - ജോര്‍ജിയയില്‍നിന്ന് കണ്ടെടുത്ത 18 ലക്ഷം വര്‍ഷം പഴക്കമുള്ള തലയോട്ടി ......

Read more at: http://www.mathrubhumi.com/technology/science/%E0%B4%AE%E0%B4%A8%E0%B5%81%E0%B4%B7%E0%B5%8D%E0%B4%AF-%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%A3%E0%B4%BE%E0%B4%AE%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82-%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%AF%E0%B5%86%E0%B4%B4%E0%B5%81%E0%B4%A4%E0%B4%BF-%E0%B4%AA%E0%B5%81%E0%B4%A4%E0%B4%BF%E0%B4%AF-%E0%B4%95%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%81%E0%B4%AA%E0%B4%BF%E0%B4%9F%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%82-1.163509

ഇപ്പോഴത്തെ മനുഷ്യവര്‍ഗ്ഗത്തില്‍ ഓരോരുത്തരും മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തമാണല്ലോ. അതേപോലെ, പ്രാചീന ഹോമിനിഡുകളും പരസ്പരം വ്യത്യസ്തരായിരുന്നു. അസ്ഥികളുടെ വലിപ്പ വ്യത്യാസം മൂലം ഓരോന്നും വ്യത്യസ്ത സ്പീഷീസുകളാണെന്ന് ശാസ്ത്രജ്ഞര്‍ തെറ്റായി ധരിച്ചു – പഠനം പറയുന്നു. ടിബിലിസിയില്‍ ജോര്‍ജിയന്‍ നാഷണല്‍ മ്യൂസിയത്തിലെ പാലിയോ ആന്ത്രോപോളജിസ്റ്റ് ഡേവിഡ് ലോര്‍കി പാനിഡ്‌സിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ ഗവേഷണ വിവരം പുതിയ ലക്കം ‘സയന്‍സ്’ ജേര്‍ണലിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ജോര്‍ജിയയിലെ ഡിമാനിസിയില്‍നിന്ന് 2005 ല്‍ ലഭിച്ച പ്രാചീന മനുഷ്യന്റെ തലയോട്ടിയാണ് പുതിയ നിഗമനത്തിലേക്ക് ഗവേഷകരെ നയിച്ചത്. ആഫ്രിക്കയ്ക്ക് പുറത്തുനിന്ന് ലഭിച്ച ഏറ്റവും പഴക്കമേറിയ നരവംശ ഫോസിലാണ് 'സ്‌കള്‍ 5' എന്ന ആ തലയോട്ടി. മാത്രമല്ല, ഏതാണ്ട് പൂര്‍ണമായി സൂക്ഷിക്കപ്പെട്ട പ്രായപൂര്‍ത്തിയായ ഹോമിനിഡ് തലയോട്ടിയുമാണത്. മറ്റ് ഹോമിനിഡ് ഫോസിലുകളെ അപേക്ഷിച്ച് ചില സവിശേഷതകള്‍ ഇതില്‍ ഗവേഷകര്‍ കണ്ടു. ആള്‍ക്കുരങ്ങുകളുടേതിനോട് സാമ്യമുള്ള നീണ്ടമുഖം , വലിയ പല്ലുകള്‍ , ആധുനിക മനുഷ്യന്റെ തലച്ചോറിനെ അപേക്ഷിച്ച് മൂന്നിലൊന്ന് വലിപ്പം മാത്രമുള്ള മസ്തിഷ്‌ക്ക അറ. ആഫ്രിക്കയില്‍നിന്ന് പുറത്തുകടക്കാന്‍ പ്രാചീന മനുഷ്യര്‍ക്ക് വലിയ മസ്തിഷ്‌ക്കം വേണ്ടിയിരുന്നു എന്ന നിഗമനത്തെ തള്ളിക്കളയുന്നതാണ് ഈ കണ്ടെത്തല്‍. 'സ്‌കള്‍ 5' മാത്രമല്ല, വ്യത്യസ്ത ഹോമിനിഡുകളുടെ മറ്റ് നാല് ഫോസിലുകളും ഡിമാനിസിയില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഏതാണ്ട് ഒരേ സമയത്ത്, ഒരേ സ്ഥലത്ത് ജീവിച്ചിരുന്ന ഹോമിനിഡുകളുടെ ഭൗതികമായ സവിശേഷതകള്‍ താരതമ്യപ്പെടുത്താന്‍ ഇത് അവസരമൊരുക്കി.
ജോര്‍ജിയയില്‍നിന്ന് കണ്ടെടുത്ത തലയോട്ടിയുടെ ഉടമ -ചിത്രകാരന്റെ ഭാവന......

Read more at: http://www.mathrubhumi.com/technology/science/%E0%B4%AE%E0%B4%A8%E0%B5%81%E0%B4%B7%E0%B5%8D%E0%B4%AF-%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%A3%E0%B4%BE%E0%B4%AE%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82-%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%AF%E0%B5%86%E0%B4%B4%E0%B5%81%E0%B4%A4%E0%B4%BF-%E0%B4%AA%E0%B5%81%E0%B4%A4%E0%B4%BF%E0%B4%AF-%E0%B4%95%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%81%E0%B4%AA%E0%B4%BF%E0%B4%9F%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%82-1.163509

അഞ്ച് ആധുനിക മനുഷ്യരോ, അഞ്ച് ചിമ്പാന്‍സികളോ തമ്മിലുള്ള വ്യത്യാസം മാത്രമേ ഈ അഞ്ച് ഹോമിനിഡ് അംഗങ്ങള്‍ തമ്മിലുള്ളൂവെന്ന് ലോര്‍ഡ്കിപാനിഡ്‌സും സഹപ്രവര്‍ത്തകരും പ്രവര്‍ത്തകരും പറയുന്നു. എന്നാല്‍, 'സ്‌കള്‍ 5’ ലെ മസ്തിഷ്‌ക്ക അറയും മുഖവും ആഫ്രിക്കയിലെ വ്യത്യസ്ത സ്ഥലങ്ങളില്‍നിന്ന് വ്യത്യസ്ത ഫോസിലുകളായാണ് കിട്ടിയിരുന്നതെങ്കില്‍ , അവ രണ്ടും രണ്ട് സ്പീഷീസുകളാണെന്ന് ചിത്രീകരിക്കപ്പെടുമായിരുന്നു' - ഗവേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയവരില്‍ ഒരാളായ സൂറിച്ച് യൂണിവേഴ്‌സിറ്റിയിലെ ക്രിസ്‌റ്റോഫ് സൊലിക്കോഫര്‍ ചൂണ്ടിക്കാട്ടി. ഡിമാനിസിയില്‍നിന്ന് കണ്ടെത്തിയ അഞ്ച് ഹോമിനിഡുകളുടെ ഫോസിലുകളും ഭൗതികമായി വ്യത്യാസമുള്ളവയാണെങ്കിലും,  അവയെല്ലാം ഒരേ സമയത്ത് ഒരു സ്ഥലത്ത് കഴിഞ്ഞ വര്‍ഗത്തിന്റെയാണെന്നേ കരുതാനാകൂ.

ആഫ്രിക്കയില്‍നിന്ന് ലഭിച്ചിട്ടുള്ള ഫോസില്‍ റിക്കോര്‍ഡില്‍ ഏതാണ്ട് സമാനമായ വൈവിധ്യമാണ് ദര്‍ശിക്കാനാവുക,. 20 ലക്ഷം വര്‍ഷംമുമ്പ് 'ആഫ്രിക്കയില്‍ ഒറ്റ ഹോമോ സ്പീഷീസ് (നരവംശം) മാത്രമേ നിലനിന്നിരുന്നുള്ളൂ എന്ന നിഗമനമാണ്, ഈ പശ്ചാത്തലത്തില്‍ അര്‍ഥവത്താകുക' - സൊലിക്കോഫര്‍ പറഞ്ഞു.
ആഫ്രിക്കയില്‍ നിലനിന്ന ആ പ്രാചീന നരവംശം ഏതാണെന്ന് ഗവേഷകര്‍ക്ക് വ്യക്തമല്ല. 'പ്രാചീന നരംവംശം' (early Homo) എന്ന് ഗവേഷകസംഘത്തിലെ ചിലര്‍ അതിനെ വിശേഷിപ്പിക്കുന്നു. പത്തുലക്ഷത്തിനും ഇരുപത് ലക്ഷം വര്‍ഷത്തിനും മധ്യേ ജീവിച്ചിരുന്ന ഹോമോ ഇറക്ടസ് ( Homo erectus ) ആകാം ആ വര്‍ഗമെന്ന് മറ്റ് ഗവേഷകര്‍ പറയുന്നു. യു.എസിലെ ബര്‍ക്കലിയില്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ടിം ഡി. വൈറ്റിനെപ്പോലുള്ള പ്രമുഖ നരവംശശാസ്ത്രജ്ഞര്‍ ഈ കണ്ടുപിടിത്തം പ്രധാനപ്പെട്ടതാണെന്ന് കരുതുന്നു. മനുഷ്യപരിണാമത്തിന്റെ പ്രാചീനഘട്ടത്തിലെ അവ്യക്തതകള്‍ ഒഴിവാക്കാനുള്ള ഒരു പ്രധാന ചുവടുവെപ്പായി ഇതിനെ അവര്‍ കാണുന്നു
മനുഷ്യ പരിണാമചരിത്രം തിരുത്തിയെഴുതി പുതിയ കണ്ടുപിടിത്തം ഇരുപതുലക്ഷം വര്‍ഷംമുമ്പ് വ്യത്യസ്ത നരവംശങ്ങള്‍ ഭൂമുഖത്തുണ്ടായിരുന്നുവെന്ന ധാരണ തിരുത്താന്...

Read more at: http://www.mathrubhumi.com/technology/science/%E0%B4%AE%E0%B4%A8%E0%B5%81%E0%B4%B7%E0%B5%8D%E0%B4%AF-%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%A3%E0%B4%BE%E0%B4%AE%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82-%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%AF%E0%B5%86%E0%B4%B4%E0%B5%81%E0%B4%A4%E0%B4%BF-%E0%B4%AA%E0%B5%81%E0%B4%A4%E0%B4%BF%E0%B4%AF-%E0%B4%95%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%81%E0%B4%AA%E0%B4%BF%E0%B4%9F%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%82-1.163509
മനുഷ്യ പരിണാമചരിത്രം തിരുത്തിയെഴുതി പുതിയ കണ്ടുപിടിത്തം ഇരുപതുലക്ഷം വര്‍ഷംമുമ്പ് വ്യത്യസ്ത നരവംശങ്ങള്‍ ഭൂമുഖത്തുണ്ടായിരുന്നുവെന്ന ധാരണ തിരുത്താന്...

Read more at: http://www.mathrubhumi.com/technology/science/%E0%B4%AE%E0%B4%A8%E0%B5%81%E0%B4%B7%E0%B5%8D%E0%B4%AF-%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%A3%E0%B4%BE%E0%B4%AE%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82-%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%AF%E0%B5%86%E0%B4%B4%E0%B5%81%E0%B4%A4%E0%B4%BF-%E0%B4%AA%E0%B5%81%E0%B4%A4%E0%B4%BF%E0%B4%AF-%E0%B4%95%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%81%E0%B4%AA%E0%B4%BF%E0%B4%9F%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%82-1.163509

No comments:

Post a Comment